രാജ്യത്ത് കോവിഡ് ബാധയിൽ വ്യാഴാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 1300 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 140 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 7605 പേരാണ് ചികിത്സയിലുള്ളത്.
കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. രോഗം വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.
പരിശോധന, വാക്സിനേഷൻ, ചികിത്സ തുടങ്ങിയവ ഉറപ്പാക്കണം. പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനംചെയ്യാൻ മോക്ക് ഡ്രിൽ നടത്തും. രോഗികൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയില്ല.