മുട്ടവിലയിൽ താത്കാലിക വർധനവുണ്ടാകുമെന്ന് യു.എ.ഇ. സാമ്പത്തിക മന്ത്രാലയം അറിയിച്ചു. മുട്ടയുടെയും കോഴിയിറച്ചി ഉത്പന്നങ്ങളുടെയും വിലയിൽ 13 ശതമാനം വരെയാണ് വർധനവുണ്ടാവുക.
തീറ്റയുടെ വില, ഉത്പാദനച്ചെലവ് എന്നിവയിൽ ഗണ്യമായ വർധനവുണ്ടായതിനാൽ വിലവർധന നടപ്പാക്കണമെന്ന സ്വകാര്യസ്ഥാപനങ്ങളുടെ അഭ്യർഥന മാനിച്ചാണ് നടപടി. പ്രാദേശിക, ആഗോളവിപണിയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് വിലനിർണയം സംബന്ധിച്ച അന്തിമതീരുമാനം ആറുമാസത്തിനകം വ്യക്തമാക്കും.