രാജ്യത്ത് 5 വർഷത്തിനിടെ റിപ്പോർട്ട്ചെയ്തത് 142 ഡേറ്റ ലംഘനക്കേസുകൾ

രാജ്യത്ത് അഞ്ചുവർഷത്തിനിടെ റിപ്പോർട്ട്ചെയ്തത് 142 ഡേറ്റ ലംഘനക്കേസുകൾ. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റേതാണ് (സി.ഇ.ആർ.ടി.-ഇൻ) കണക്കുകൾ. ഇതുപ്രകാരം 2020 മുതൽ 2022 വരെയുള്ള വർഷങ്ങളിൽ യഥാക്രമം പത്തും അഞ്ചും ഏഴും വീതം സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള വിവരച്ചോർച്ചയുമായി സംബന്ധിച്ച കേസുകളുണ്ടായിട്ടുണ്ട്.

ഇത്തരത്തിൽ വിവരലംഘന-വിവരച്ചോർച്ച കേസുകൾ ശ്രദ്ധയിൽപ്പെടുമ്പോൾ സി.ഇ.ആർ.ടി.-ഇൻ ഇതുസംബന്ധിച്ച സ്ഥാപനങ്ങളെ വിവരമറിയിക്കും. സംഭവത്തിൽ സ്വീകരിക്കേണ്ട പരിഹാരനടപടികൾ, സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ സഹായം എന്നിവ സി.ഇ.ആർ.ടി.-ഇൻ ഏകോപിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു.
തട്ടിപ്പുകളെ മറികടക്കാൻ സൈബർ ആക്രമണങ്ങളെയും സൈബർ ഭീകരതയെയും പ്രതിരോധിക്കാനായി പ്രത്യേക പദ്ധതി, സമാനസംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആറ് മണിക്കൂറിനുള്ളിൽ സി.ഇ.ആർ.ടി.-ഇന്നിലേക്ക് നിർബന്ധമായും റിപ്പോർട്ട് ചെയ്യുന്നതിനായി നിർദേശം പുറപ്പെടുവിക്കൽ, ഏറ്റവും പുതിയ സൈബർ ഭീഷണികൾ, പ്രതിരോധനടപടികൾ എന്നിവയെക്കുറിച്ചുള്ള നിരന്തര ബോധവത്കരണം തുടങ്ങി ഒട്ടേറെ നടപടികളെടുത്തിട്ടുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top