വേനൽ കടുത്തതോടെ കർണാടകയിൽ 17 ജില്ലകൾ കുടിവെള്ളക്ഷാമ ഭീഷണിയിൽ. ബംഗളൂരുവിലെ എന്വയേണ്മെന്റല് മാനേജ്മെന്റ് ആന്‍ഡ് പോളിസി റിസര്‍ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സ്ഥിരമായി പ്രതിസന്ധി അനുഭവപ്പെടുന്ന വടക്കന്‍ കര്‍ണാടകയിലെ വിവിധ ജില്ലകളെ അപേക്ഷിച്ച് ഇക്കുറി ബംഗളൂരു റൂറലിനാണ് വലിയതോതില്‍ കുടിവെള്ളക്ഷാമമുണ്ടാകുക. ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞതും കുടിവെള്ള വിതരണ സംവിധാനം കാര്യക്ഷമമല്ലാത്തതുമാണ് കാരണം.
റായ്ച്ചൂര്‍, ചിക്കബെല്ലാപുര, കലബുറഗി, ഗദക്, കൊപ്പൽ, വിജയപുര, ബിദര്‍, ബെളഗാവി, ബംഗളൂരു അര്‍ബന്‍, കോലാര്‍, ബഗല്‍കോട്ട് , ദാവൻഗരെ, യാദ്ഗിര്‍, ചിത്രദുര്‍ഗ, തുമകുരു, ഉത്തര കന്നഡ എന്നിവയാണ് പട്ടികയിലുള്ള മറ്റ് ജില്ലകള്‍. ഇവയില്‍ ഭൂരിഭാഗം ജില്ലകളിലും സ്ഥിരമായി വരള്‍ച്ചയുണ്ടാകാറുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ഇത്തവണ ജലക്ഷാമം അതിരൂക്ഷമാകാനാണ് സാധ്യതയെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞവര്‍ഷം മികച്ച മഴ ലഭിച്ചതോടെ ഇത്തവണ വരള്‍ച്ചക്ക് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.