ഭുവനേശ്വർ: ഗർഭിണിയെ ബലാത്സംഗം ചെയ്ത കേസിൽ ദമ്പതികളെ പൊലീസ് അറസ്റ്റു ചെയ്തു. ഒഡിഷയിലെ നബരംഗ്പുർ ജില്ലയിലാണ് നടുക്കുന്ന ക്രൂരത നടന്നത്. അയൽവാസിയും ഭാര്യയുടെ ബന്ധുവുമായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഭാര്യയുടെ മുന്നിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്.
ഭർത്താവ് യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഭാര്യ മൊബൈലിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഡിഷയിലെ ജഗനാഥ്‌പുർ എന്ന ഗ്രാമത്തിലാണ് പീഡനത്തിനിരയായ യുവതിയുടെ വീട്, ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് പോകാൻ സഹായം തേടിയാണ് യുവതി ഫെബ്രുവരി 28ന് ബന്ധുവും ആശ വർക്കറുമായ പദ്മ രുഞ്ജികറിന്റെ വീട്ടിലെത്തിയത്.
എന്നാൽ പദ്മയുടെ വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ഇവരുടെ ഭർത്താവ് ആക്രമിക്കുകയായിരുന്നു, ഗർഭിണിയാണ്, വെറുതെ വിടണെമന്ന് പറഞ്ഞെങ്കിലും തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തെന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു,