ആദ്യത്തെ ഭാരത് ഗൗരവ് ട്രെയിൻ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് ആരംഭിക്കും. മതപരവും ചരിത്രപരവുമായി പ്രധാന്യമർഹിക്കുന്ന രാജ്യത്തെ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം നൽകുകയാണ് ഭാരത് ഗൗരവ് ട്രെയിൻ യാത്ര കൊണ്ടുദ്ദേശിക്കുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.
ട്രെയിൻ യാത്രികർക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഉറപ്പുവരുത്തിയതായി റെയിൽവേ അറിയിച്ചു.ഇതുവരെ ഭാരത് ഗൗരവ് ട്രെയിനുകൾ 26 സർവീസുകളാണ് നടത്തിയത്.