തബൂക്ക് മേഖലയിലെ അൽ ലോസ് പർവത നിരകളിൽ ചൊവ്വാഴ്ച മഴക്കൊപ്പം മഞ്ഞുവീഴ്ചയും ഉണ്ടായി. കനത്ത മഞ്ഞുമൂടി വെൺമ അണിഞ്ഞ വിസ്‌മയകരമായ കാഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്.
സമുദ്ര നിരപ്പിൽനിന്ന് 2,600 മീറ്റർ ഉയരത്തിലുള്ള അൽലോസ് മലമടക്കുകളിലെ മഞ്ഞുവീഴ്ച്ച കാണാൻ ആളുകൾ എത്തുന്നുണ്ട്. പല ഭാഗങ്ങളിലും മഴ തുടരുന്നുണ്ട്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പിനെ ശരിവെക്കുന്ന രീതിയിലാണ് അന്തരീക്ഷത്തിന് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്.