കുവൈത്തിൽ പുതിയ അഗ്നിശമന വാഹനങ്ങൾ പുറത്തിറക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് പദ്ധതി ഉദ്ഘാടനം ചെയ്തു.
സേനാമേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മിക്രാദ് പങ്കെടുത്തു. 55 പുതിയ വാഹനങ്ങളാണ് പുറത്തിറക്കിയതെന്ന് കുവൈത്ത് ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അപകടകരമായ വസ്തുക്കളും റേഡിയേഷനും കണ്ടെത്തുന്നതിനുള്ള ഉപകരണങ്ങളടക്കം നവീനമായ സൗകര്യങ്ങൾ വാഹനങ്ങളിലുണ്ട്. ആധുനിക നാവിഗേഷൻ സാങ്കേതികവിദ്യകളും സജ്ജീകരിച്ചിരിക്കുന്നു.