പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് വിശാൽ ഭരദ്വാജിന്റെ മകൻ ആസ്മാൻ ഭരദ്വാജ് സംവിധാനം ചെയ്ത കുത്തെ എന്ന ഹിന്ദി ചിത്രം ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗിനായി ലഭ്യമായി.
അർജുൻ കപൂർ, തബു, നസീറുദ്ദീൻ ഷാ, രാധികാ മദൻ, കുമുദ് മിശ്ര, കൊങ്കണ സെൻശർമ്മ, ശാർദുൽ ഭരദ്വാജ് എന്നിവരുൾപ്പെടെയുള്ള ഒരു മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്.
എ ലവ് ഫിലിംസും വിശാൽ ഭരദ്വാജ് ഫിലിംസ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹകൻ ഫർഹാദ് അഹമ്മദ് ദെഹ്‌ൽവി, എഡിറ്റർ ശ്രീകർ പ്രസാദ്, സംഗീതം വിശാൽ ഭരദ്വാജ് എന്നിവരടങ്ങുന്നതാണ് സാങ്കേതിക സംഘം.