കർണാടകയിൽ 11 ജില്ലകളിലായി 11 മെഡിക്കൽ കോളജുകൾ കൂടി സ്ഥാപിക്കുന്നു. തുമകുരു, ചിത്രദുർഗ, ബാഗൽകോട്ട്, കോലാർ, ദക്ഷിണ കന്നട, ഉഡുപ്പി, ബംഗളൂരു റൂറൽ, വിജയപുര, വിജയനഗര, രാമനഗര എന്നിവിടങ്ങളിലാണിത്.
രണ്ട് മെഡിക്കൽ കോളജുകൾക്കുള്ള സ്ഥലം ലഭ്യമാക്കൽ, മറ്റ് നടപടികൾ എന്നിവ പൂർത്തിയായി. 2024-25 അധ്യയന വർഷത്തിൽ ദാവനഗരെയിലും ബംഗളൂരു റൂറലിലെയും മെഡിക്കൽ കോളജുകൾ പ്രവർത്തനം തുടങ്ങുമെന്നാണ് സൂചന.