Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

കേരള ജീനോം ഡാറ്റ സെൻറർ, മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ പരിപ്രേക്ഷ്യം അവതരിപ്പിച്ച കേരളത്തിന്റെ നേട്ടം ഭാവിയിലും തുടരാൻ ഉതകുന്ന രണ്ട് പദ്ധതികൾ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി പ്രഖ്യാപിച്ചുകേരള ജീനോം ഡാറ്റ സെന്ററും മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസും. കെ-ഡിസ്‌ക് ഇന്നൊവേഷൻ ഡേയുടെ സമാപന ചടങ്ങിലാണ് ഭാവിയെ നിർണയിക്കുന്ന ഇരു പദ്ധതികളും അവതരിപ്പിച്ചത്. രോഗങ്ങൾ തടയുന്നതിലും ചികിത്സ ലഭ്യമാക്കുന്നതിലും നൂതന സാധ്യതകൾ തുറക്കുന്ന മേഖലയാണ് ജീനോമിക്‌സ് എന്നും ഈ രംഗത്തെ കേരളത്തിന്റെ ചുവടുവെപ്പാണ് ജീനോം ഡാറ്റ സെന്റർ എന്നും പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

           

വരും കാലത്തെ ആരോഗ്യപ്രശ്‌നങ്ങൾ,  ജനിതക പ്രശ്‌നങ്ങൾ എന്നിവയുടെ പഠനങ്ങളും ഗവേഷണങ്ങളും ആണ് ജീനോം ഡാറ്റ സെന്റർ വഴി ലക്ഷ്യമിടുന്നത്. പുതിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ നിർമാണംസസ്യങ്ങൾമൃഗങ്ങൾസൂക്ഷ്മാണുക്കൾ എന്നിവയുടെ ജനിതകം എന്നിവയെക്കുറിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടക്കും.  അഞ്ച് വർഷത്തിൽ 500 കോടി രൂപയാണ് സെന്ററിന് ചെലവ് പ്രതീക്ഷിക്കുന്നത്.  ഇതിൽ 50 കോടി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു.             മൈക്രോബയോമുകളെക്കുറിച്ചുള്ള പഠനം കോവിഡിന്റെ പശ്ചാത്തലത്തിൽ അതീവ പ്രാധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

വർദ്ധിച്ചുവരുന്ന രോഗാതുരതവാർദ്ധക്യകാല രോഗങ്ങൾവാർദ്ധക്യ രോഗങ്ങളുടെ പ്രതിരോധംമനുഷ്യന്റെ പ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവ മൈക്രോബയോം ഗവേഷണ മേഖലയിൽ വരുന്നതാണ്. ഗവേഷണങ്ങൾക്ക് ഫലമുണ്ടായാൽ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും.  അഞ്ച് കോടി രൂപയാണ് മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസിന്റെ പ്രാരംഭ ചെലവുകൾക്കായി നീക്കിവെച്ചത്.

 

നൂതനസാങ്കേതിക വിദ്യാ പ്രോത്സാഹനം നയം ഒരു അജണ്ടയായി പ്രഖ്യാപിച്ചാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ-ഡിസ്‌ക് രൂപീകരിച്ചത് ആ ഉദ്ദേശ്യത്തിലാണ്. നൂതന വിദ്യാ രംഗത്തെ മുന്നേറ്റത്തിന് അടിത്തറ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ആ ലക്ഷ്യം മുൻനിർത്തിയാണ് കേരള നോളജ് ഇക്കോണമി മിഷൻ സ്ഥാപിച്ചത്.  മിഷൻ മുഖേന നാല് വർഷത്തിനുള്ളിൽ 35 ലക്ഷം അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കും. അതിൽ 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ ലഭ്യമാക്കാനാണ് പ്രാരംഭമായി ലക്ഷ്യമിട്ടിട്ടുള്ളത്. നമ്മുടെ കുട്ടികൾ നൂതന സാങ്കേതികവിദ്യയിൽ താല്പര്യമുള്ളവരായി മാറണം. അതിനുള്ള ബഹുമുഖ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കേരളം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവാണ് നമ്മുടെ മൂലധനം.  കഴിഞ്ഞ 30 വർഷം ഐ.ടി മേഖലയുടേത് ആയിരുന്നെങ്കിൽ ഇനിയുള്ള 30 വർഷം ബയോടെക്‌നോളജിയുടേതാണ്. ജൈവവൈവിധ്യത്തിൽ സമ്പന്നമായ കേരളം ഈ സാധ്യത ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മികച്ച നൂതന ആശയങ്ങൾ സമർപ്പിച്ചവർക്ക്  മുഖ്യമന്ത്രി അവാർഡുകൾ വിതരണം ചെയ്തു. സിറ്റിസൺ സാറ്റിസ്ഫാക്ഷൻ സർവേ എന്ന ആശയം സമർപ്പിച്ച ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ ഷാഹുൽ ഹമീദ് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് നേടി. വകുപ്പുതലത്തിൽ ഒന്നാമതെത്തിയ ജി.എസ്.ടി വകുപ്പിന് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് കൈമാറി. യംഗ് എന്റർപ്രണേഴ്‌സ് പ്രോഗ്രാം 4.0 യിൽ ആകെ 944 ആശയങ്ങളാണ് ലഭിച്ചത്. ഇതിൽ സ്‌കൂൾ തലത്തിൽ കൂടുതൽ ആശയങ്ങൾ നൽകിയ കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ കണ്ണൂർ,  കോളജ് തലത്തിൽ സെന്റ് കിറ്റ്‌സ് കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോട്ടയംസർവകലാശാലാ തലത്തിൽ കേരള കാർഷിക സർവകലാശാല എന്നിവ അവാർഡുകൾ നേടി. ഔട്ട്സ്റ്റാൻഡിംഗ് പെർഫോമർ വിഭാഗത്തിൽ കോട്ടയം അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഒന്നാമതെത്തി.

 

സ്‌കൂൾ തലത്തിലെ മികച്ച ഫെസിലിറ്റേറ്റർ ആയി കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ റോഷിത കെ.വി,  കോളജ് തലത്തിൽ അമൽജ്യോതി കോളജിലെ ഷെറിൻ സാം ജോസ്,  സർവകലാശാലാ തലത്തിൽ കാർഷിക സർവകലാശാലയിലെ ഡോ. മെറിൻ പത്രോസ് എന്നിവർ അവാർഡുകൾ സ്വീകരിച്ചു.

 

ജില്ലാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ചത് കോട്ടയമാണ്. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എകെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണൻഎക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. കെ.എം എബ്രഹാംതിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻസാം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top