മദീന ഖലീഫ: ഐ സി എഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന “സ്നേഹ കേരളം” ജനകീയ കാമ്പയിനിന്റെ ഭാഗമായി ഖത്വർ നോർത്ത്, മദീന ഖലീഫ സെക്ടർ ചായ ചർച്ച സംഘടിപ്പിച്ചു. “ഒന്നിച്ചു നിൽക്കാൻ എന്താണ് തടസ്സം” എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഷമാലിയ നഴ്സറിയിൽ നടന്ന ചർച്ചയിൽ മത, രാഷ്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.
മനുഷ്യർക്കിടയിലെ വൈവിധ്യങ്ങൾ ഒരു പൂങ്കാവനത്തിലെ പല വർണ്ണ പുഷ്പങ്ങൾ പോലെ നമ്മുടെ നാടുകളിലെ സൗന്ദര്യം വർധിപ്പിക്കുന്നുവെന്നും, സ്നേഹ കേരളം എന്ന ആശയം ജന മനസ്സുകളിൽ നിലനിർത്താൻ നാം ഒരുമിച്ച് പ്രവർത്തിക്കൽ അനിവാര്യമാണെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സഈദ് അലി സഖാഫിയുടെ പ്രാർഥനയോടെ തുടങ്ങിയ ചർച്ചയിൽ സലീം അംജദി സ്വാഗതം പറഞ്ഞു. ഹബീബ് അഹ്സനി ചർച്ചക്ക് നേതൃത്വം നൽകി. റഊഫ് കൊണ്ടോട്ടി (ലോക കേരള സഭ),
അജി മോൻ (ജി എം, ലുലു ഗറാഫ), മുഹമ്മദ് കാസർഗോഡ് (കെ എം സി സി), സയ്യിദ് ഹുറൈസ് ഇർശാദി (ആർ എസ് സി), സകരിയ്യ മാണിയൂർ (ഓസ്കാർ ബിസിനെസ്സ് ഗ്രൂപ്പ്), വിനോദ് വള്ളിക്കോൽ (കുവാക്ക്),
ഷഫീർ കണ്ണൂർ (എം ഡി ഷാൻ ഗ്രൂപ്പ്), മൊയ്‌തീൻ (ഇബ്തിസാമ ലിമോസിൻ), അബ്ദുൽ മജീദ് തൃശൂർ (ലുലു), അഭീഷ്, കരീം ഹാജി കാലടി, സിദ്ധീഖ് ഹാജി കരിങ്കപ്പാറ, നൗഫൽ ലത്വീഫി തുടങ്ങിയവർ സംബന്ധിച്ചു.
പരിപാടിയിൽ ഐ സി എഫ് നെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടന്നു. ജഅഫർ മഞ്ചേരി നന്ദി പറഞ്ഞു.