തൊണ്ണൂറ്റി അഞ്ചാമത് ഓസ്കർ പ്രഖ്യാപനം ഞായറാഴ്ച. കഴിഞ്ഞ ഒരു വർഷക്കാലത്തെ ലോക സിനിമാ ഭൂപടത്തിൽ ആരൊക്കെയാവും പുതിയ കിരീടാവകാശികൾ എന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് ഇത്തവണ ലോസ് ഏഞ്ചൽസിലെ ഡോൾബി തീയറ്ററിലേക്ക്.
സ്റ്റീവൻ സ്പീൽബർഗും, ജയിംസ് കാമറൂണും ഉൾപ്പെട്ട ഇത്തവണത്തെ ഓസ്കർ സാധ്യതാ പട്ടിക ചിലതെല്ലാം സൂചിപ്പിക്കുന്നുണ്ട്. 23 വിഭാഗങ്ങളിലും ഒന്നിനൊന്ന് മികച്ച നോമിനേഷനുകളാണ് ഉള്ളത്. മികച്ച സംവിധായകനുള്ള ഒൻപതാമത്തെ ഓസ്കർ നോമിനേഷനാണ് സ്പീൽ ബർഗിന്റേത്. ആത്മകഥാംശമുള്ള the fablemans എന്ന ചിത്രത്തിനാണ് നോമിനേഷൻ. മികച്ച തിരക്കഥ, മികച്ച നടി ഉൾപ്പെടെ 7 നാമനിർദേശങ്ങൾ the fablemans ന് ലഭിച്ചിട്ടുണ്ട്.