കേരളത്തിന്റെ സാമൂഹ്യ നവോത്ഥാനത്തിൽ ശ്രീ ചട്ടമ്പി സ്വാമികൾ വഹിച്ച പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാർ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന പുരാരേഖാവകുപ്പ് 2023 ഫെബ്രുവരി 15 ന് തിരുവനന്തപുരം കണ്ണമ്മൂലയിലെ TRABOS ഹാളിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
അഡ്വ. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ജെ. രജികുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശരണ്യ എസ് എസ്, മൃഗശാല – മ്യൂസിയം വകുപ്പ് ഡയറക്ടർ അബു എസ്, കേരള ചരിത്ര – പൈതൃക മ്യൂസിയം ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, പ്രൊഫ. വി കാർത്തികേയൻ നായർ, ചട്ടമ്പി സ്വാമികൾ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി. സുരേഷ് കുമാർ എന്നിവർ ആശംസകളർപ്പിക്കും. സംസ്ഥാന പുരാരേഖ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി. ബിജു നന്ദിയർപ്പിക്കും. സംസ്ഥാനത്തെ വിവിധ കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുക്കും.
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ നാൾ വഴികളെ കുറിച്ചും അത് ഉയർത്തിയ ആശയങ്ങളുടെയും ആദർശങ്ങളുടേയും മഹനീയതയും നവോത്ഥാനം കേരള സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളേയും കുറിച്ച് പുതിയ തലമുറയെ ബോധവാൻമാരാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയുള്ള പരിപാടിയാണ് നടക്കുന്നത്. . ഈ രീതിയിൽ സംസ്ഥാന വ്യാപകമായി 75 സ്ഥലങ്ങളിൽ വിവിധ പരിപാടികൾ നടക്കുന്നതിന്റെ ഭാഗമായാണ്. സെമിനാർ സംഘടിപ്പിക്കുന്നത്.