പട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവിനെ സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ജോലിക്കു പകരം ഭൂമി അഴിമതി കേസില്‍ ഇത് രണ്ടാംതവണയാണ് ചോദ്യം ചെയ്യാനായി ഹാജരാകാന്‍ സി.ബി.ഐ തേജസ്വി യാദവിനോട് ആവശ്യപ്പെടുന്നത്.
നേരത്തേ തേജസ്വിയുടെ ഡല്‍ഹിയിലെ വസതിയടക്കം 24 കേന്ദ്രങ്ങളില്‍ ഈ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന നടത്തിയിരുന്നു. ഇതേ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവിനെയും റാബ്റി ദേവിയെയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ 15നു ലാലു കുടുംബാംഗങ്ങള്‍ ഹാജരാകാനായി ഡല്‍ഹിയിലെ സി.ബി.ഐ പ്രത്യേക കോടതി സമന്‍സ് അയക്കുകയും ചെയ്തു.