ദുബായ് : ഗതാഗതനിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിച്ച സൈക്കിൾ, ഇ-സ്‌കൂട്ടർ ഡ്രൈവർമാർക്കായി 20,000 ദിർഹം സമ്മാനമായി നൽകിയെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സി.ഇ.ഒ. മൈത ബിൻ അദായി അറിയിച്ചു. ‘ദ സേഫ് റൈഡർ’ സംരംഭത്തിന്റെ ഭാഗമായി 20 ഡ്രൈവർമാർ 1000 ദിർഹം വീതമാണ് കൈപ്പറ്റിയത്.
ഏകീകൃത ഗൾഫ് ഗതാഗത വാരത്തോടനുബന്ധിച്ച് ഗതാഗത സുരക്ഷാ അവബോധം വളർത്താൻ ആരംഭിച്ച വിവിധ സംരംഭങ്ങളിലൂടെയാണ് സമ്മാനങ്ങൾ നൽകിയത്.