കർണാടകയിൽ ഐ.ഐ.ടി ധാര്‍വാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 12-ന് രാജ്യത്തിന് സമര്‍പ്പിക്കും. 2019 ഫെബ്രുവരിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിടലും പ്രധാനമന്ത്രിയാണ് നിര്‍വഹിച്ചത്. 850 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ 4 വര്‍ഷത്തെ ബി.ടെക്, 5 വര്‍ഷത്തെ ബി.എസ്-എം.എസ് ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം, എം.ടെക്. പിഎച്ച്.ഡി. പ്രോഗ്രാമുകള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഇതോടൊപ്പം ശ്രീ സിദ്ധാരൂഢ സ്വാമിജി ഹബ്ബള്ളി സ്‌റ്റേഷനില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് ഈ റെക്കോര്‍ഡ് അംഗീകരിച്ചു. 1507 മീറ്റര്‍ നീളമുള്ള പ്ലാറ്റ്‌ഫോം ഏകദേശം 20 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.