സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്ക് പ്രകാരം 43 ലക്ഷത്തി എൺപത്തി അയ്യായിരമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതിൽ 14,88,716 പേർ സ്വദേശികളും 28,970,000 പേർ പ്രവാസികളുമാണ്.
ഫീൽഡ് സർവേക്ക് പകരം അഡ്മിനിസ്ട്രീവ് രേഖകൾ അടിസ്ഥാനമാക്കിയാണ് സെൻസസ് തയ്യാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. പിന്നിട്ട രണ്ട് വർഷം വിദേശി ജനസംഖ്യയിൽ കുറവ് വന്നെങ്കിലും ഇപ്പോഴും ജനസംഖ്യയിൽ ഭൂരിപക്ഷം വിദേശികളാണ്. പ്രവാസികളിൽ അഞ്ച് ലക്ഷത്തിലേറെ ആളുകൾ നിരക്ഷരാണ്.