ജലന്ധര്‍: പഞ്ചാബിലെ ആനന്ദ്പൂര്‍ സാഹിബില്‍ യുവാവിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തി. പ്രദീപ് സിങ് എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. ഉച്ചത്തില്‍ പാട്ടു വെച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് കൊലപാതകം നടന്നത്. ഒരുകൂട്ടം ആളുകള്‍ ഉച്ചത്തില്‍ പാട്ടുവെച്ചത് പ്രദീപ് സിങ് ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും ഇയാള്‍ ക്രൂര മര്‍ദനത്തിനിരയാകുകയുമായിരുന്നു.
പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ മാരകമായി പരിക്കേറ്റ നിലയിലായിരുന്നു യുവാവ്. മൊഴി രേഖപ്പെടുത്താന്‍ ഈ സാഹചര്യത്തില്‍ സാധിച്ചില്ല. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.കനേഡിയന്‍ പൗരത്വമുള്ള പ്രദീപ് സിങ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായിരുന്നു.