മഹാരാഷ്ട്രയിൽ സർക്കാർ ജോലിക്കുള്ള പ്രായപരിധി 40 ആക്കി ഉയർത്തി. കോവിഡ് കാലത്തെ നിയമന തടസ്സം കണക്കിലെടുത്താണ് നിയമനം. പൊതുവിഭാഗത്തിന് 40 വയസ്സും സംവരണവിഭാഗത്തിന് 45 വയസ്സുമായിരിക്കും ഉയർന്ന പ്രായപരിധി. പ്രായപരിധി ഉയർത്താനുള്ള തീരുമാനത്തിനുപുറമേ 2023-ൽ 75,000 പേരെ സർക്കാർ സർവീസിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം പിന്നിടുന്നത് പ്രമാണിച്ചു കൂടിയാണിത്. മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷാരീതിയിൽ മാറ്റംവരുത്താൻ തീരുമാനിച്ചിരുന്നെങ്കിലും ഉദ്യോഗാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് രണ്ടുവർഷത്തേക്ക് മാറ്റിവെച്ചിരിക്കയാണ്.