അഹമ്മദാബാദ്: ഗുജറാത്തിൽ പണം നിക്ഷേപിക്കാനെന്ന പേരിൽ നിരവധിയാളുകളെ കബളിപ്പിച്ച് 1000 കോടി തട്ടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ . രാജസ്ഥാനിൽ ചിട്ടി കമ്പനി നടത്തിവന്ന രൺവീർ ബിജാരനിയൻ, സുഭാഷ് ചന്ദ്ര ബിജാരനിയൻ, ഒപേന്ദ്ര ബിജാരനിയൻ, അമർചന്ദ് ധാക്ക എന്നിവരാണ് പിടിയിലായത്.
ഗുജറാത്തിലെ ധോലേര നഗരത്തിൽ പണം നിക്ഷേപിക്കാനെന്ന പേരിലാണ് രാജസ്ഥാനിലെ 20,000ത്തോളം ആളുകളെ കബളിപ്പിച്ച് 1,000 കോടി രൂപ തട്ടിയെടുത്തത്. ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും രാജസ്ഥാൻ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ ചിട്ടി കമ്പനിക്കെതിരെ 100ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.