കുവൈത്തിൽ വാഹനാപകടങ്ങളുടെ എണ്ണവും മരണവും കുറയുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേർ മരിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസുഫ് അൽ ഖദ്ദ അറിയിച്ചു.
2022ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 42.3 ലക്ഷം ട്രാഫിക് നിയമലംഘനമാണ്. ഇതിൽ നേരിട്ടുള്ള ലംഘനം 13.8 ലക്ഷവും പരോക്ഷമായ ലംഘനം 28.5 ലക്ഷവുമാണ്. വേഗപരിധി ലംഘിച്ച 26.5 ലക്ഷം കേസ് രജിസ്റ്റർ ചെയ്തു. മറ്റു വകുപ്പുകളിലായി 2.36 ലക്ഷം ഗതാഗതലംഘനങ്ങളും രേഖപ്പെടുത്തി.
5076 കാറുകളും 798 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. സ്ഥിതിവിവരക്കണക്കു പ്രകാരം 2022ൽ വാഹനാപകടങ്ങളുടെ തോത് കുറഞ്ഞ് 68,770 ആയി. അപകടത്തിൽ മരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.