ഫുജൈറയുടെയും ഷാർജയുടെയും വിവിധ മേഖലകളിൽ കനത്ത മഴ. റോഡുകളിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്.
വാദികളിൽനിന്ന് പ്രവഹിച്ച വെള്ളം റോഡിലെത്തിയതോടെയാണ് വാഹനഗതാഗതത്തെ ബാധിച്ചത്. റോഡുകളിലൂടെ വെള്ളം പ്രവഹിക്കുന്ന വിഡിയോകൾ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം പുറത്തുവിട്ടു. ഷാം വാദിയിൽനിന്ന് വെള്ളം കുതിച്ചുപായുന്ന വിഡിയോയും പങ്കുവെച്ചു.
റോഡുകൾ നിറഞ്ഞ് വെള്ളം ഒഴുകുന്നതും കാണാം. വെള്ളം ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.