Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂൾ യു.പി ആയി ഉയർത്തുമെന്ന് മുഖ്യമന്ത്രി

 ‘സർ എപ്പോഴാ ഞങ്ങടെ കുടി കാണാൻ വരിക,’ ഇടമലക്കുടി ട്രൈബൽ എൽ.പി സ്‌കൂളിലെ വിദ്യാർഥിനി സേതുലക്ഷ്മിയുടെ നിഷ്‌കളങ്ക ചോദ്യം കേട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹൃദ്യമായി ചിരിച്ചു. കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടുക്കി, ഇടമലക്കുടിയിലെ ട്രൈബൽ എൽ.പി സ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രിയെ നിയമസഭാ ഹാളിൽ സന്ദർശിക്കാനെത്തിയതായിരുന്നു വ്യാഴാഴ്ച.  ‘ഞങ്ങൾക്ക് കളിക്കാൻ മൈതാനം വേണം’ എന്നതായിരുന്നു നാലാം ക്ലാസുകാരൻ ബാലമുരുഗന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ കടമകൾ എന്തെല്ലാമാണെന്നായിരുന്നു പ്രവീണിന് അറിയേണ്ടിയിരുന്നത്.

 

മുതുവാൻ വിഭാഗത്തിൽപ്പെട്ട ഇടമലക്കുടി സ്‌കൂളിലെ കുട്ടികളുടെ മലയാള ഭാഷാശേഷിയും പഠന മികവുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ ‘പഠിപ്പുറസി’ പദ്ധതിയുടെ വിജയപ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു.

 

കുട്ടികളുടെ ആവശ്യമായ മൈതാനത്തിന് പകരം അതിലും വലിയ ഉറപ്പാണ് മുഖ്യമന്ത്രി നൽകിയത്; ഇടമലക്കുടിയിലെ ഏക സ്‌കൂളായ ട്രൈബൽ എൽ.പി, യു.പി ആയി ഉയർത്തുമെന്ന്. നിറഞ്ഞ കരഘോഷത്തോടെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രഖ്യാപനത്തെ വരവേറ്റു.

 

‘ഇടമലക്കുടിയിൽ നിങ്ങൾക്ക് കളിക്കാൻ സ്ഥലം ഇല്ലാതെ വരുന്ന അവസ്ഥ സാധാരണ നിലയ്ക്ക് ഇല്ല. ഈ പ്രായത്തിലുള്ള കുട്ടികൾ എവിടെ കളിക്കുന്നോ അതാണ് കളിസ്ഥലം. കേരളത്തിൽ ഒരു എൽ.പി സ്‌കൂളിനും സ്വന്തം മൈതാനമില്ല എന്ന കാര്യം കൂടി ഓർക്കണം. നിങ്ങൾക്ക് ഏറ്റവും ആവശ്യം അതിലും പ്രധാനപ്പെട്ട ഒന്നാണ്. എൽ.പി കഴിഞ്ഞാൽ അവിടെ പഠിക്കാൻ സൗകര്യമില്ല. ഇത് പരിഹരിക്കാൻ നിങ്ങളുടെ സ്‌കൂൾ യു.പി ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും, ‘ മുഖ്യമന്ത്രി ഉറപ്പ് നൽകി. ഇക്കാര്യം പരിശോധിച്ച് വേണ്ടത് ഉടൻ ചെയ്യാമെന്ന് പരിപാടിയിൽ അധ്യക്ഷ വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top