യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകീട്ടോടെ മഴ ലഭിച്ചു. അബൂദബിയുടെ ചില ഭാഗങ്ങളിലാണ് ഭേദപ്പെട്ട മഴ പെയ്തത്. അൽഐൻ, അൽഐൻ വിമാനത്താവളം, കോർണിഷ്, ഖലീഫ സിറ്റി, റബ്ദാൻ എന്നിവിടങ്ങളിൽ മഴപെയ്തു.
ദുബൈയിൽ പലയിടങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥയായിരുന്നു. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും നിർദിഷ്ട വേഗപരിധി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. അൽഐൻ അടക്കം വിവിധ ഭാഗങ്ങളിൽ മഴസാധ്യത പരിഗണിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.