മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിലമ്പൂര്‍ എടക്കര തയ്യല്‍ മൂസയുടെ മകന്‍ മുഹമ്മദ് തയ്യല്‍ (46) ആണ് മരിച്ചത്. പതിനാറ് വര്‍ഷമായി ബഹ്റൈനിലുള്ള അദ്ദേഹം മനാമയിലെ ഒരു ഷിഫ്റ്റിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.
ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മാതാവ് – സൈനബ. ഭാര്യ – സബ്‍ന. മക്കള്‍ – ഷദീദ്, ഷാഹിദ്, ഷഹാന. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കാന്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഇപ്പോൾ നടന്നുവരുന്നു.