Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

യുവാക്കളെ ഹരംകൊള്ളിക്കാൻ ‘എൻജോയ്’ മാർച്ച് 17 മുതൽ തിയറ്ററുകളിലേക്ക്!

പുതുതലമുറയെ ഉന്നംവെച്ച് പെരുമാൾ കാശി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘എൻജോയ്’. മാർച്ച് 17ന് തിയറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം 2022 ഡിസംബർ 23 ന് പുറത്തിറങ്ങിയ തമിഴ് ചിത്രത്തിന്റെ മലയാളം പതിപ്പാണ്. എൽ.എൻ.എച്ച് ക്രിയേഷൻസിന്റെ ബാനറിൽ ലക്ഷ്മി നാരായണൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മദൻ കുമാർ, വിഘ്നേഷ്, ഹാരിഷ് കുമാർ, നിരഞ്ജന, അപർണ, ചാരുമിസ, സായ് ധന്യ, ഹസിൻ, യോ​ഗി റാം, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പണത്തിന്റെ കൊഴുപ്പിൽ മൂന്ന് പെൺകുട്ടികൾ കോളേജിലും ഹോസ്റ്റലിലും കാണിച്ചുകൂട്ടുന്ന ആഡംബരങ്ങൾക്കും ആഘോഷങ്ങൾക്കുമൊപ്പം മൂന്ന് ചെറുപ്പക്കാർ ചേരുന്നതോടെ അരങ്ങേറുന്ന രസകര മുഹൂർത്തങ്ങളാണ് ചിത്രം പറയുന്നത്. കെ.എൻ അക്ബർ ഛായാ​ഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം മണികുമാരാനും സം​ഗീതം കെ.എം രായനുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സൻഹ ആർട്ട്സ് റിലീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
പശ്ചാത്തല സംഗീതം: സബീഷ് -മുരളി,ആർട്ട്: ആർ.ശരവണ അഭിരാമൻ, വരികൾ: വിവേക, ഉമ ദേവി, കൊറിയോഗ്രാഫി: ദീനേഷ്,സ്റ്റൻണ്ട്: ഡയിജർ മണി, ചീഫ് അസോസിയേറ്റ്: എം.എൻ പാർത്ഥസാരഥി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഡി.ഭാസ്ക്കരൻ, വി.എഫ്.എക്സ്: ലയിട്സ് ഓൺ മീഡിയ, സ്റ്റിൽസ്: വിനോദ് ഖന്ന, ഡിസൈൻസ്: എസ്.കെ.ടി ഡിസൈൻ ഫാക്ടറി, പി.ആർഒ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top