ലക്‌നൗ: ഓഫീസുകളിൽ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കർശനമായി നിരോധിച്ചതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.പേപ്പറിന്റെ ഉപയോഗം പൂർണമായും ഒഴിവാക്കി സോഫ്റ്റ് കോപ്പികൾ ഉപയോഗിക്കണമെന്നും നിർദ്ദേശം ഉണ്ട് .
പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് എല്ലാ സർക്കാർ വകുപ്പുകളിലേക്കും ചീഫ് സെക്രട്ടറി ദുർഗ ശങ്കർ നിർദ്ദേശം നൽകി. പ്ലാസ്റ്റിക് ഉപയോഗം പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി സംരക്ഷണത്തിന് പ്രതിബന്ധത കാണിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് ദുർഗ ശങ്കർ ചൂണ്ടിക്കാട്ടി.