ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. അക്കൗണ്ടിന്റെ പേര് ‘യുഗ ലാബ്സ്’ എന്നു നുഴഞ്ഞു കയറ്റക്കാര്‍ മാറ്റിയിട്ടുണ്ട്. ‘യുഗ ലാബ്സ്’ എന്ന പേരില്‍ പ്രൊഫൈല്‍ ചിത്രവും നൽകി.
6.49 ലക്ഷം ഫോളോവേഴ്സുള്ള @AITCofficial എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ട് പൂര്‍വസ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.