സൗദിയിൽ പുതിയ ബിൽഡിംഗ് കോഡ് നിലവിൽ വന്നു. കെട്ടിട നിർമാണ മേഖലയിലെ എഞ്ചിനീയറിങ് ഓഫീസുകൾ പുതിയ നിയമാവലികൾ നിർബന്ധമായും പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഭൂകമ്പ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റം. പുതിയ നിർമാണ പദ്ധതികളുടെ പ്ലാനുകളും ഡിസൈനുകളും തയാറാക്കുമ്പോൾ ഭൂകമ്പങ്ങളെ ചെറുക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ നിർബന്ധമായും പാലിക്കണമെന്ന് രാജ്യത്തെ എൻജിനീയറിങ് ഓഫീസുകളോട് നഗരസഭകൾ ആവശ്യപ്പെട്ടു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ കെട്ടിടങ്ങൾ രൂപകൽപന ചെയ്യുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങൾ പരിഷ്‌കരിച്ച നിയമാവലികളിൽ വിശദീകരിക്കുന്നുണ്ട്.