താമസ വിസ പുതുക്കാൻ പുതിയ മാനദണ്ഡവുമായി യുഎഇ. ആറു മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാൻ കഴിയില്ലെന്ന് യുഎഇ വ്യക്തമാക്കി.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് നടപടി.
അപേക്ഷകന്റെ പാസ്‌പോർട്ടിന് കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി ഉണ്ടാകുക, മെഡിക്കൽ ടെസ്റ്റ് പാസാകുക, ഹെൽത്ത് ഇൻഷുറൻസ് എടുക്കുക തുടങ്ങിയവയാണ് മറ്റു നിബന്ധനകൾ.