ദുബൈയിലെ ബീച്ചുകളും വഴികളും ദുരുപയോഗം ചെയ്യുകയും അനധികൃത പാർക്കിങ് നടത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയുമായി ആർ.ടി.എയും ദുബൈ മുനിസിപ്പാലിറ്റിയും. ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ സജീവമാക്കിയതായി അധികൃതർ അറിയിച്ചു.
ബീച്ചുകളിലും വഴികളിലും ബോട്ടുകൾ, കാരവൻ, ഫുഡ് കാർട്ടുകൾ, ട്രെയിലർ എന്നിവ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. വഴികളിലും പൊതു പാർക്കിങ്ങുകളിലും ടെന്റുകൾ സ്ഥാപിക്കൽ, കാൽനടക്കാരുടെ കാഴ്ചയെയോ യാത്രയെയോ തടസ്സപ്പെടുത്തുന്ന രീതിയിൽ ചെടികൾ നടൽ, വാഹനയാത്രക്കാരുടെ കാഴ്ചക്ക് തടസ്സമുണ്ടാകുന്ന രീതിയിൽ കുടയും ഷേഡുകളും സ്ഥാപിക്കൽ, വേലി, ഗുഹ പോലുള്ളവ നിർമിക്കൽ എന്നിവയെല്ലാം നിയമവിരുദ്ധമാണ്.