ചെന്നൈ: അണ്ണാ ഡിഎംകെ നേതൃത്വ തർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന് . ജനറൽ കൗൺസിൽ യോഗത്തിനെതിരെ ഒ പനീർശെൽവം വിഭാഗം നൽകിയ ഹർജിയിലാണ് കോടതി വിധി പറയുന്നത്.
എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ജൂലായ് 11-ന് തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള തല്‍സ്ഥിതി തുടരണമെന്ന് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരേയാണ് ഒ. പനീര്‍ശെല്‍വം സുപ്രീംകോടതിയിലെത്തിയത്. എടപ്പാടി പളനിസ്വാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഈ യോഗത്തിലായിരുന്നു.