അബുദാബി: പ്രവാസി മലയാളി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് വിളത്തൂര്‍ തിരുവേങ്ങപ്പുര കൊരേക്കാട്ടില്‍ ബാബാസ് വീട്ടില്‍ യാസിര്‍ (47) ആണ് അബുദാബിയില്‍ മരിച്ചത്. അല്‍ ദഫ്റ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഐ.ടി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ – ജുവൈരിയ. ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അബുദാബി കെ.എം.സി.സി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.