ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ഇത് നാലാം തവണയാണ് ഡൽഹി മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോർപറേഷൻ തെരഞ്ഞെടുപ്പ് ഡിസംബറിലാണ് നടന്നത്. ഇതിനുശേഷം മൂന്നുതവണ യോഗംചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല.
ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു. ഇതിന് പിന്നാലെയാണ് പുതിയ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്.