Headline
ദുബായ് എയർ ഷോ നവംബർ 13 മുതൽ 17 വരെ
മമ്മുട്ടി ചിത്രം ‘ക്രിസ്റ്റഫർ’ ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി
രാജ്യത്ത് 24 മണിക്കൂറിനിടെ 3016 പേർക്കു കൂടി കോവിഡ്
ദേശീയപാത വികസനം ദ്രുതഗതിയിൽ: 99 ശതമാനം നഷ്ടപരിഹാരവും വിതരണം ചെയ്തു
റിയാദിൽ അഞ്ച് ടണ്ണോളം പഴകിയ കോഴിയിറിച്ചി പിടികൂടി
ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട് : “മദനോത്സവം” ടീസർ റിലീസായി
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചു
ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി ജെ. ചിഞ്ചുറാണി
സൗദിയിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ഏപ്രില്‍ 20 മുതല്‍ അവധി

ഏപ്രിൽ മാസം റിലീസ് ചെയ്യാനൊരുങ്ങി “കിർക്കൻ ” ; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി….

സലിംകുമാർ , ജോണി ആൻ്റണി , കനി കുസൃതി , വിജയരാഘവൻ , അനാർക്കലി മരിക്കാർ , മീരാ വാസുദേവ് , മഖ്‌ബൂൽ സൽമാൻ , അപ്പാനി ശരത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന കിർക്കനിൽ നാടക മേഖലയിൽ നിന്നും മറ്റുമുള്ള ഇരുപത്തഞ്ചോളം പുതു മുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട്. 2005 കാലഘട്ടത്തിൽ കോട്ടയത്തിനടുത്തുള്ള ഗ്രാമത്തിൽ നടക്കുന്ന ഒരു പെൺകുട്ടിയുടെ മരണവും അതിനോടനുബന്ധിച്ച് അവിടുത്തെ ലോക്കൽ പോലീസ് നടത്തുന്ന അന്വേഷണവും ആണ്, നടന്ന സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടെഴുതിയ കഥയിൽ.
അന്വേഷണ ഉദ്യോഗസ്ഥരുടെ കൂടെ പ്രേക്ഷകരെയും കുറ്റം തെളിയിക്കുന്നതിൽ പങ്കാളികളാക്കുന്ന മേക്കിങ്. സസ്‌പെൻസുകളിലൂടെ, പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളോടെ പര്യവസാനിക്കുന്ന അന്വേഷണാത്‌മക ത്രില്ലർ. ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളിലൂടെയും കടന്നു പോകുന്ന  “കിർക്കൻ”  സമൂഹത്തിൽ, കാലങ്ങൾ കടന്നുപോയിട്ടും മാറാതെ നിൽക്കുന്ന ഒരു സാമൂഹ്യ വിപത്തിനെയും തുറന്നുകാണിക്കുന്നു.
മികച്ച നിർമ്മാതാവിനുള്ള ഇത്തവണത്തെ ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ” മാത്യു മാമ്പ്ര” യുടെ  മാമ്പ്ര സിനിമാസാണ്  കിർക്കനും നിർമ്മിച്ചിരിക്കുന്നത്. ഔൾ മീഡിയ എന്റർടൈമെൻസിന്റെ  അജിത് നായർ , ബിന്ദിയ അജീഷ് , രമ്യ ജോഷ് എന്നിവർ ഈ ചിത്രത്തിൻറെ സഹ നിർമ്മാതാക്കളാണ്. മേജർ രവി ഉൾപ്പടെ ഒട്ടേറെ സംവിധായകർക്കൊപ്പം പ്രവർത്തിച്ച ജോഷാണ് കിർക്കന്റെ  കഥ , തിരക്കഥ , സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത്.  പൂതൻ , തുമ്പി എന്നീ കലാസൃഷ്ട്ടികളിലൂടെ  ഇതിനകം തന്നെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ്  ജോഷ്. ഗൗതം ലെനിൻ രാജേന്ദ്രൻ കിർക്കന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.  മണികണ്ഠൻ അയ്യപ്പയാണ് ഈ ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല  സംഗീതവും ചെയ്തിരിക്കുന്നത്. എഡിറ്റർ : രോഹിത് വി എസ്. പ്രോജക്ട് ഡിസൈനർ : ഉല്ലാസ് ചെമ്പൻ .ഗാനരചന : ജ്യോതിഷ് കാശി , ആർ ജെ അജീഷ് സാരംഗി , സാഗർ ഭാരതീയം. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : അമൽ വ്യാസ് .
പ്രൊഡക്ഷൻ കൺട്രോളർ : ഡി മുരളി. ഫിനാൻസ് കൺട്രോളർ : ഡില്ലി ഗോപൻ. മേക്കപ്പ് : സുനിൽ നാട്ടക്കൽ. ആർട്ട് ഡയറക്ടർ: സന്തോഷ് വെഞ്ഞാറമ്മൂട് . വസ്ത്രാലങ്കാരം : ഇന്ദ്രൻസ് ജയൻ . കൊറിയോഗ്രാഫർ : രമേഷ് റാം . സംഘട്ടനം : മാഫിയ ശശി . കളറിസ്റ്റ് : ഷിനോയ് പി ദാസ് . റെക്കോർഡിങ് : ബിനൂപ് എസ് ദേവൻ . സൗണ്ട് മിക്സിങ് : ഡാൻ ജോസ് . പി ആർ ഓ : പി ശിവപ്രസാദ് . സ്റ്റിൽസ് : ജയപ്രകാശ് അത്തലൂർ. ഡിസൈൻ : കൃഷ്ണ പ്രസാദ്.
 അരങ്ങിലും അണിയറയിലും ഒട്ടേറെ പ്രഗത്ഭർ പ്രവർത്തിച്ച ” കിർക്കൻ” എന്ന ചലച്ചിത്രം , സിനിമാ പ്രേമികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും .

Leave a Reply

Your email address will not be published. Required fields are marked *

Back To Top