യുഎഇയിൽ കാറ്റിനും പൊടിക്കാറ്റിനും സാധ്യത. പകൽ മുഴുവൻ ആകാശം ഭാഗികമായോ പൂർണമായോ മേഘാവൃതമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മേഘങ്ങൾ തെക്കോട്ട് പ്രത്യക്ഷപ്പെടും.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. ഇടയ്‌ക്കിടെ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. രാജ്യത്ത് താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.
അബുദാബിയിൽ താപനില 30 ഡിഗ്രി സെൽഷ്യസും ദുബായിൽ 29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 22 ഡിഗ്രി സെൽഷ്യസും വരെയാകാം. അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 15 മുതൽ 75% വരെയായിരിക്കും.