കുവൈത്തിൽ ഷാർഖിലെ മത്സ്യ മാർക്കറ്റിൽ തീപിടിത്തം. തീപിടിത്തം ആളപായമില്ലാതെ അഗ്നിശമന സേനാംഗങ്ങൾ അണച്ചതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
വ്യാഴാഴ്ച രാവിലെയാണ് ഷാർഖ് മേഖലയിലെ മത്സ്യ മാർക്കറ്റിൽ ഒരു കടയിൽ തീപിടിത്തമുണ്ടായതായത്. സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് വിവരം ലഭിച്ച ഉടൻ അൽ ഹിലാലി, അൽ മദീന ഫയർ സ്റ്റേഷനുകൾക്ക് സഥലത്തെത്താൻ നിർദ്ദേശം നൽകി.
അഗ്നിശമന സേന ഉടൻ തന്നെ സ്ഥലം ഒഴിപ്പിച്ചു, തീ ആളിപ്പടരാതെ തീ അണച്ചു. പച്ചക്കറി സെക്ഷനിലെ റസ്റ്റോറന്റിന്റെ ചിമ്മിനിയിലാണ് തീപിടുത്തമുണ്ടായതെന്ന് അഗ്നിശമന വിഭാഗം അറിയിച്ചു.