കോടതി ഉത്തരവുകൾ നടപ്പാക്കപ്പെടുന്നില്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ജനങ്ങൾക്ക് ശരിയായ അർത്ഥത്തിൽ നീതി ലഭിക്കുന്നുണ്ടെന്ന് സർക്കാരും ചീഫ് ജസ്റ്റിസും ഉറപ്പാക്കണമെന്നും നിർദ്ദേശം. ജാർഖണ്ഡ് ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ശരിയായ അർത്ഥത്തിൽ ജനങ്ങൾക്ക് നീതി ലഭിക്കാനുള്ള സംവിധാനം സർക്കാരും കോടതികളും ഉണ്ടാക്കണം. കോടതിയിൽ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായാലും ജനങ്ങൾക്ക് യഥാർത്ഥ അർത്ഥത്തിൽ നീതി ലഭിക്കുന്നില്ല. ഇത്തരം നിരവധി പരാതികൾ തനിക്കു മുന്നിൽ വരുന്നുണ്ടെന്ന് ദ്രൗപതി മുർമു പറഞ്ഞു.