ബഹ്‌റൈനിൽ നിന്നും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ഗൾഫ് എയർ ആരംഭിച്ചു. ദിവസേന ഒരു സർവീസാണ് പ്രഖ്യാപിച്ചിട്ടുളളത്. 121 ദിനാർ മുതലാണ് ചാർജ്. മെയ് 25 മുതലാണ് സർവീസുകൾക്ക് തുടക്കമാവുക.
വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകളുണ്ടാകുമെന്നാണ് കരുതുന്നത്. ഖത്തർ എയർ വേയ്‌സും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം വർഷങ്ങൾ നീണ്ട ഇടവേളക്കുശേഷം ഖത്തറും ബഹ്റൈനും തമ്മിൽ വ്യോമ ഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിനുപിന്നാലെ ദോഹയിൽ നിന്ന് നേരിട്ടുള്ള വിമാന ബുക്കിങ് ആരംഭിച്ച് ഖത്തർ എയർവേസ്. ദോഹ-ബഹ്റൈൻ വിമാന സർവിസ് പ്രാബല്യത്തിൽ വരുന്ന മേയ് 25 മുതൽ തന്നെ ഖത്തർ എയർവേസ് വിമാനങ്ങൾ ദോഹയിൽനിന്ന് ബഹ്റൈനിലേക്ക് പറന്നു തുടങ്ങും.