അഗര്‍ത്തല: ത്രിപുരയിൽ ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി സംസ്ഥാന ടൂറിസം അംബാസിഡറാകും. ടൂറിസം മന്ത്രി സുശാന്ത് ചൗധരിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
“ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ശ്രീ സൗരവ് ഗാംഗുലി ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാകാനുള്ള ഞങ്ങളുടെ നിർദ്ദേശം അംഗീകരിച്ചത് അഭിമാനകരമാണ്. ഇന്ന് അദ്ദേഹവുമായി ടെലിഫോണിൽ സംഭാഷണം നടത്തി. ഗാംഗുലിയുടെ പങ്കാളിത്തം തീർച്ചയായും സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉത്തേജനം നൽകുമെന്ന് ആത്മവിശ്വാസമുണ്ട്.”- ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു.
സംസ്ഥാനത്തെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ടൂറിസം മന്ത്രി സുശാന്ത ചൗധരി പറഞ്ഞു. ത്രിപുരയുടെ മാത്രം സവിശേഷതകള്‍ ലോകമെമ്ബാടും പ്രചരിപ്പിക്കാൻ സൗരവ് ഗാംഗുലിക്ക് കഴിയുമെന്നും ടൂറിസം മന്ത്രി ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.