ഒമാനില്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പതിനൊന്ന് പ്രവാസികള്‍ അറസ്റ്റിൽ. കഴിഞ്ഞ ദിവസം മസ്‍കത്ത് ഗവര്‍ണറേറ്റില്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത് .
തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടറേറ്റ് ജനറല്‍, സംയുക്ത പരിശോധനാ സംഘം എന്നിവ റോയല്‍ ഒമാന്‍ പൊലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍ നടത്തിയത്. പ്രവാസികള്‍ താമസിച്ചിരുന്ന നിരവധി വീടുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി. ആവശ്യമായ അനുമതികളോ ലൈസന്‍സുകളോ ഇല്ലാതെയായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍.
11 പ്രവാസികളെ പരിശോധനകള്‍ക്കിടെ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമങ്ങള്‍ ലംഘച്ചതിനുള്ള തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. തുടര്‍ നിയമനടപടികള്‍ പിന്നാലെയുണ്ടാകുമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.