തമിഴ്‌നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ ഒരാൾകൂടി മരിച്ചു. ഇതോടെ മരിച്ചവർ 23 ആയി. വിഴുപുരം ജില്ലയിലെ മാറക്കാണത്തുണ്ടായ മദ്യദുരന്തത്തിൽ ചികിത്സയിലിരുന്ന ആളാണ് മരിച്ചത്.
അതേസമയം, മുണ്ടിയമ്പാക്കത്ത് ചികിത്സയിലുള്ള 42 പേരിൽ ഒരു സ്ത്രീയടക്കം 15 പേർ ശനിയാഴ്ച ആശുപത്രിവിട്ടു. ഒരാഴ്ചമുമ്പാണ് വ്യാജമദ്യദുരന്തമുണ്ടായത്. വിഴുപുരം ജില്ലയിലെ മാറക്കാണത്താണ് ആദ്യം മരണമുണ്ടായത്. തൊട്ടടുത്ത ദിവസം ചെങ്കൽപ്പെട്ട് ജില്ലയിലെ മധാരാന്തകത്തും ദുരന്തം ആവർത്തിക്കുകയായിരുന്നു. വ്യാജമദ്യദുരന്തത്തിനു പ്രധാന ഉത്തരവാദികളായ 13 പേരെ ഇതിനകം അറസ്റ്റുചെയ്തു.