അഞ്ചു ഭാഷകളിലായി ബ്രഹ്മാണ്ഡ ടീസർ ലോഞ്ചുമായി ടോവിനോ തോമസിന്റെ ARM!!

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രം ARM ന്റെ ടീസർ പുറത്ത് വന്നു. ഹിന്ദി ടീസർ ബോളിവുഡ് സൂപ്പർ താരം ഹൃതിക് റോഷനും മലയാളം പതിപ്പിന്റെ ടീസർ പ്രിത്വിരാജ് സുകുമാരനുമാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ പുറത്ത് വിട്ടത്.തമിഴ് പതിപ്പിന്റെ ടീസർ വേർഷൻ ലോകേഷ് കനകരാജ്, ആര്യ എന്നിവരാണ് ലോഞ്ച് ചെയ്തത്, തെലുങ്ക് ടീസർ നാനിയും കന്നഡ ടീസർ പതിപ്പ് രക്ഷിത് ഷെട്ടിയും സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിട്ടു.ടോവിനോ ട്രിപ്പിൾ റോളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിൻ ലാലാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. ഒരു മിനിറ്റിനു പുറത്ത് ദൈർ ഖ്യമുള്ള ടീസറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അതി ഗംഭീരമായ വിഷ്വൽ ട്രീറ്റ് ആണ് സംവിധായകൻ ജിതിൻ ലാൽ ടീസറിൽ ഒരുക്കിയിരിക്കുന്നത്. ടീസറിലെ ബ്രഹ്മാണ്ഡ കാഴ്ച്ചകൾ ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകൾ പ്രേക്ഷകരിൽ വാനോളമുയർത്തുകയാണ്.മൂന്നു കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം പാൻ ഇന്ത്യൻ സിനിമയായി ആണ് പ്രേക്ഷകർക്ക് മുന്നിൽ അണിയറക്കാർ എത്തിക്കുന്നത്.പൂർണമായും 3 ഡി യിൽ ചിത്രീകരിച്ച സിനിമ 5 ഭാഷകളിലായി പുറത്ത് വരും.അജയന്റെ രണ്ടാം മോഷണം യുജിഎം പ്രൊഡക്‌ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ. സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മണിയൻ, അജയൻ, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തെന്നിന്ത്യൻ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ‘കന’ തുടങ്ങിയ ശ്രദ്ധേയമായ ഹിറ്റ്‌ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അഡിഷനൽ സ്ക്രീൻപ്ലേ: ദീപു പ്രദീപ്, ജോമോൻ ടി. ജോൺ ആണ് ഛായാഗ്രാഹണം.എഡിറ്റര്‍: ഷമീർ മുഹമ്മദ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഡോ. വിനീത് എം.ബി., പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്, കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്, കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, സ്റ്റണ്ട്: വിക്രം മോർ, സ്റ്റണ്ണർ സാം ,ലിറിക്സ്: മനു മൻജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ, അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, സൗണ്ട് ഡിസൈൻ: സിംഗ് സിനിമ, ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പി ആർ & മാർക്കറ്റിംഗ് ഹെഡ് – വൈശാഖ് വടക്കേവീട് ,വാർത്താ പ്രചരണം -ജിനു അനിൽകുമാർ
https://youtu.be/TWQjWLwY9ZE

Leave a Reply

Your email address will not be published. Required fields are marked *

Back To Top