കണ്ണൂർ: തില്ലങ്കേരിയിൽ സിപിഎമ്മിന്റെ വിശദീകരണ യോഗം ഇന്ന്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സി.പി.എം വിശദീകരണ യോഗം നടത്താൻ തീരുമാനിച്ചത്.
വൈകീട്ട് നടക്കുന്ന യോഗത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, പി. ജയരാജൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. തില്ലങ്കേരി ടൗണില്‍ നടക്കുന്ന പരിപാടിയില്‍ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും സിപിഎം അനുഭാവികളും പങ്കെടുക്കും. ആകാശ് തില്ലങ്കേരിയും സംഘവും ക്രിമിനലുകള്‍ ആണെന്നും ഇവരുമായി പാര്‍ട്ടിക്ക് ബന്ധം വേണ്ടെന്നുമാണ് സിപിഎം തീരുമാനം. പി ജയരാജനെ അനുകൂലിക്കുന്ന ആകാശിനെയും കൂട്ടരെയും തള്ളിപ്പറയാന്‍ പി ജെ തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.