കുവൈറ്റ് : വേശ്യാവൃത്തിയിൽ ഏർപ്പെട്ടതായി ആരോപിച്ച് പത്ത് പ്രവാസികൾ കുവൈറ്റിൽ പിടിയിൽ. വിവിധ രാജ്യക്കാരെയാണ് മഹ്ബുലയിൽ നടന്ന പരിശോധനയ്ക്കിടയിൽ അധികൃതർ പിടികൂടിയത് എന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്തുടനീളം നടന്നുവരുന്ന പരിശോധനയുടെ ഭാഗമായാണ് ഇവർ അറസ്റ്റിലായത്.
നിയമലംഘകരായ വിദേശികളെ കണ്ടെത്താനായാണ് പ്രധാനമായും പരിശോധന പുരോഗമിക്കുന്നത്. പിടിയിലായവരുടെ വിശദ വിവരങ്ങൾ ഇത് വരെ പുറത്തുവിട്ടിട്ടില്ല. ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.