സാങ്കേതിക തകരാറിനെ തുടർന്ന് ദുബായ് മെട്രോയുടെ പ്രവർത്തനം വീണ്ടും തടസപ്പെട്ടു. റെഡ്ലൈനിലെ മാക്സ് സ്റ്റേഷനിലാണ് സാങ്കേതിക തകരാറുണ്ടായതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ബുധനാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്തു.
മെട്രോ സര്‍വീസ് തടസപ്പെട്ടതോട സെന്റര്‍ പോയിന്റ്, എക്സ്പോ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കായി റോഡ്സ് ആൻഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ബസുകള്‍ സജ്ജമാക്കി. കഴിഞ്ഞ ദിവസവും റെഡ് ലൈനിൽ ഗതാഗതം തടസപ്പെട്ടിരുന്നു.