Headline

സൗദി സന്ദർശക വീസകാർക്ക് ഹജ് അനുവദിക്കില്ലെന്ന് മന്ത്രാലയം

സന്ദർശക വീസയിൽ രാജ്യത്തേക്ക് വരുന്നവർക്ക് ഹജ് കർമ്മങ്ങൾ അനുവദനീയമല്ലെന്ന മുന്നറിയിപ്പ് നൽകി ഹജ്, ഉംറ മന്ത്രാലയം. സന്ദർശക വീസ 90 ദിവസത്തേക്കുള്ളതാണെന്നും ഹജ് കർമ്മങ്ങൾ ഉൾപ്പെടുന്നില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു. വീസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇവർ രാജ്യം വിടാൻ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഹജിനെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതായി ജനറൽ സെക്യൂരിറ്റി പറഞ്ഞു. മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർ യോഗ്യതയുള്ള അധികാരികളിൽ നിന്ന് പെർമിറ്റ് നേടേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top