ബംഗുളൂരു: കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് ഡി.കെ. ശിവകുമാര്‍. സോണിയാ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു.
നേതൃത്വം മുന്നോട്ട് വയ്ക്കുന്ന സമവായ ഫോര്‍മുലകളില്‍ ഹൈക്കമാന്‍ഡ് നേതൃത്വം ഉറപ്പ് നല്‍കണമെന്ന് ശിവകുമാര്‍ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തിയും അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭാകക്ഷി യോഗത്തിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കിയെന്നാണ് ശിവകുമാറിന്റെ പരാതി.