Headline

മലയാളത്തിലെ തങ്ങളുടെ ആദ്യത്തെ സീരീസുമായി ഡിസ്നി + ഹോട്ട്സ്റ്റാർ: “കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ ടീസർ റിലീസ് ചെയ്തു

കൊച്ചി : ഏവരും വളരെ കാലമായി കാത്തിരുന്ന ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്’ എന്ന ആദ്യ മലയാളം സീരീസിന്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നു.
മലയാളത്തിലെ മുൻനിര അഭിനേതാക്കളായ ലാലും അജു വർഗീസുമാണ് ഈ സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ആഴത്തിൽ സ്പർശിക്കുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ക്രൈം ത്രില്ലർ എന്ന രീതിയിലാണ് സീരീസിന്റെ കഥയൊരുക്കിയിരിക്കുന്നത്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലും സീരീസ് ലഭ്യമായിരിക്കും.
ഒരു ലൈംഗീക തൊഴിലാളിയുടെ കൊലപാതകം അന്വേഷിക്കാനെത്തുന്ന പോലീസുകാരായാണ് അജുവും ലാലുമെത്തുന്നതെന്നു ടീസറിൽ കാണിക്കുന്നുണ്ട്. ഷിജു പാറയിൽ വീട് – നീണ്ടകര എന്നൊരു ഫേക്ക് രജിസ്റ്റർ എൻട്രി അല്ലാതെ മറ്റൊരു തെളിവുമില്ലാത്ത കേസ്, പോലീസിനെ കൊണ്ടെത്തിക്കുന്നത് ഞെട്ടിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ കണ്ടെത്തെലുകളിലേക്കാണ്. പോലീസിന്റെ ഉധ്വേഗ ജനകമായ ഈ കേസിലൂടെയുള്ള യാത്ര തന്നെയാണ് സീരീസിന്റെ പ്രധാന ആകർഷണം.
 ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാന്നറിൽ രാഹുൽ റിജി നായർ നിർമ്മിച്ച ‘കേരള ക്രൈം ഫയൽസ്- ഷിജു പാറയിൽ വീട്, നീണ്ടകര’ ഡയറക്ഷൻ ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. കഴിവുറ്റ എഴുത്തുകാരനായ ആഷിഖ് ഐമറിന്റെ തിരക്കഥയിൽ വരുന്ന സീരീസിൽ സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ജിതിൻ സ്റ്റാനിസ്ലോസാണ്. സംഗീതം ഹീഷം അബ്‌ദുൽവഹാബും എഡിറ്റിംഗ് മഹേഷ് ഭുവനേന്ദും കൈകാര്യം ചെയ്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top